Latest News

വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവാവിന്റെ വയറ്റില്‍ കത്തി, ബ്രഷ്, സ്‌ക്രൂഡ്രൈവര്‍, സ്പൂണ്‍

മണ്ഡി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് എട്ട് സ്പൂണ്‍, രണ്ട് സ്‌ക്രൂ ഡ്രൈവര്‍, രണ്ട് ടൂത്ത് ബ്രഷ്, ഒരു കത്തി എന്നിവ. ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്.

വയറ്റില്‍ വീക്കമുണ്ടായതിനെ തുടര്‍ന്ന് സുന്ദര്‍നഗറിലെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ കരണ്‍ സിങിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ വയറ്റിനുള്ളില്‍ കത്തിയുണ്ടെന്ന് കണ്ടെത്തി. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ വിവിധ വസ്തുക്കളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൂന്നംഗഡോക്ടര്‍മാരുടെ സംഘം ആമാശയത്തില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്തു. യുവാവ് അപകടനില തരണം ചെയ്തു. മുപ്പത്തഞ്ചുകാരനായ കരണിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top