ഭോപ്പാല്‍: ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പക്കല്‍ ഗോമാംസമുണ്ടെന്നാരോപിച്ച് വലിയ വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ റോഡില്‍ വലിച്ചിഴക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. മര്‍ദ്ദിച്ചതിന് ശേഷം ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു.
ബീഫ് കടത്തിയെന്നാരോപണം; മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ മര്‍ദിച്ചു
By
May 25, 2019 11:59 am