ടോക്കിയോ: ജപ്പാനിലെ യുബാരിയില്‍ രണ്ടു മത്തങ്ങകള്‍ ലേലത്തില്‍ വിറ്റത് അഞ്ചു മില്യണ്‍ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ). രുചിയിലും പോഷകത്തിലും അപൂര്‍വയിനമായ മത്തനാണിത്. ഇതാദ്യമായാണ് ഇത്രയധികം തുകയ്ക്ക് വിറ്റുപോകുന്നത്.
കാര്‍ഷിക പട്ടണമായ യുബാരിയില്‍ എല്ലാവര്‍ഷവും കാര്‍ഷിക വിളകള്‍ ലേലം ചെയ്യാറുണ്ട്. ഇവ ഒരാഴ്ചയോളം നഗരമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.