ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു.
ജനവിധി അംഗീകരിക്കുന്നു. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടന്നത് അതിൽ മോദി ജയിച്ചുവെന്നും രാഹുൽ പറഞ്ഞു .ഒപ്പം അമേഠിയിൽ ജയം നേടിയ സ്മൃതി ഇറാനിയെയും അഭിനന്ദിച്ചു. അമേഠിയിലെ ജനങ്ങൾ സ്മൃതിയില്‍ വലിയ പ്രതീക്ഷയാണ് വച്ചിരിക്കുന്നതെന്നും രാഹുൽ. കോൺഗ്രസ് പ്രവർത്തകർ നിരാശരാകരുത്. എത്ര മോശം അവസ്ഥ വന്നാലും സ്നേഹത്തിന്റെ ഭാഷയാണ് തനിക്കുള്ളതെന്നും രാഹുൽ പറഞ്ഞു.
ജനവിധി മാനിക്കുന്നു,മോദിക്ക് അഭിനന്ദനം: രാഹുൽ
By
May 23, 2019 6:01 pm