Kerala

മണ്ണും ചാരിയിരുന്നവന്‍ പെണ്ണും കൊണ്ട് പോയി: ബി ഗോപാലകൃഷ്ണന്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ പരാജയത്തില്‍ നിരാശ പരസ്യമാക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് പരാജയകാരണമെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറയുന്നത്.

ചാനല്‍ ചര്‍ച്ചക്കിടയിലാണ് മണ്ണും ചാരിയിരുന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ‘ഞങ്ങള്‍ കോരിവെച്ച വെള്ളം കോണ്‍ഗ്രസ് എടുത്തുകൊണ്ട് പോയി’ എന്നും നേരത്തെ മറ്റൊരു ചാനലില്‍ ചര്‍ച്ച നടത്തുമ്പോള്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top