ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് അഞ്ചരക്ക് ബിജെപി ആസ്ഥാനത്തെത്തും.ബിജെപി പാർലമെൻററി പാർട്ടി യോഗം അഞ്ചരക്ക് ചേരും.
ബിജെപി ഒറ്റയ്ക്ക് അധികാരത്തിലേക്ക്. 350 സീറ്റുകളുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റമാണ്. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കി.