Latest News

ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പമ്പില്‍ നിന്ന് പെട്രോള്‍ ലഭിക്കില്ല

ഹെല്‍മറ്റ് ധരിക്കാതെ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ പെട്രോള്‍ ലഭിക്കില്ല. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഉത്തരവ് നടപ്പാക്കും. റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവരോട് ഇനി ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധനം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ് മനസ്സിലാക്കണം. പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്പിലെ സിസിടിവി വഴി വാഹന നമ്പര്‍ ശേഖരിച്ച് ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. പെട്രോള്‍ നല്‍കാതെ വരുമ്പോള്‍ പമ്പ് ജീവനക്കാരോട് മോശമായി പെരുമാറുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top