തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിവാദത്തില്‍ അശോക് ലവാസക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ലവാസയുടേത് ഒഴിവാക്കാമായിരുന്ന വിവാദമായിരുന്നുവെന്ന് സുനില്‍ അറോറ പറഞ്ഞു. ഒരു വിഷയത്തില്‍ ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഒരു സമിതിയാകുമ്പോള്‍ ഇത്തരം ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എല്ലായ്പ്പോഴും ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല- അറോറ പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് മുന്‍പും തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ തമ്മിലൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇത്തരം വിഷയങ്ങള്‍ പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.