മുംബൈ: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷൂവും ടോയ്ലറ്റ് സീറ്റും വില്പനയ്ക്ക് വെച്ച ആമസോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോയിക്കോട്ട് ക്യാമ്പയിന്. ബോയ്ക്കോട്ട് ആമസോണ്‍ ഹാഷ് ടാഗോടെയാണ് വിഷയം ട്വിറ്ററില്‍ ചര്‍ച്ചയാവുന്നത്.
ആയിരക്കണക്കിന് ട്വിറ്റര്‍ ഉപയോക്താക്കളാണ് ബോയ്ക്കോട്ട് ക്യാമ്പയിന് പങ്കെടുത്തിരിക്കുന്നത്. ചിലര്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ ടാഗ് ചെയ്തും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടും പ്രതിഷേധിക്കുന്നുണ്ട്.