കോഴിക്കോട്: അധ്യാപകന് പരീക്ഷ എഴുതിയ സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ത്ഥികള്‍. രണ്ടു കുട്ടികളോടാണ് പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.
സേ പരീക്ഷയ്ക്കൊപ്പം വീണ്ടും പരീക്ഷ എഴുതണമെന്നാണ് നിര്‍ദ്ദേശമുള്ളത്. എന്നാല്‍ ആദ്യം ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ മൂന്നു അദ്ധ്യാപകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. നീലേശ്വരം സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ റസിയ, പരീക്ഷ എഴുതിയ അദ്ധ്യാപകന് നിഷാദ് വി മുഹമ്മദ്, അദ്ധ്യാപകന് പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന 4 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.