കറുകച്ചാല്‍: ബിവറേജസ് കെട്ടിടത്തിന് തീപിടിച്ചു.കെട്ടിടത്തിനുള്ളിലെ ജനറേറ്ററില്നിന്നാണ് തീപടര്‍ന്നത്. ഉടനെ തന്നെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം ഒഴിവായി.
വൈദ്യുതി ഇല്ലാത്തതിനാല്‍ മണിക്കൂറുകളോളം പ്രവര്‍ത്തിച്ച ജനറേറ്റര്‍ ചൂടായി തീ പെട്ടെന്ന് മുറിക്കുള്ളിലേക്ക് പടരുകയായിരുന്നു. അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.