ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതില്‍ തൃണമൂല്‍ നേതാവ് വിഭാസ് ഹസ്രയാണ് പരാതി നല്‍കിയത്.
ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.