Breaking News

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി

കൊച്ചി: ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. എറണാകുളം-അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി പാതയിലാണ് ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) സര്‍വീസുകള്‍ ചൊവ്വാഴ്ച 16 വരെ മുതല്‍ പൂര്‍ണമായും റദ്ദാക്കി. അതേസമയം ചെന്നൈ-എഗ്മോര്‍-ഗുരുവായൂമര്‍ എക്സ്പ്രസ് (16127) എറണാകുളം ജംഗ്ഷനില്‍ രണ്ട് മണിക്കൂര്‍ നേരം പിടിച്ചിടുമെന്ന് റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച എറണാകുളം-പൂന എക്സ്പ്രസും (22149) ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (22655) ആലുവയ്ക്കും അങ്കമാലിക്കുമിടയില്‍ 25 മിനിറ്റോളം പിടിച്ചിടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top