കുവൈറ്റ്: കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ച സംഭവത്തില്‍ മറ്റൊരു ഇന്ത്യക്കാരനെതിരെ
മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. മരിച്ച ആനന്ദ് രാമചന്ദ്രന്റെ(36) സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ ആള്‍ക്കെതിരെയാണ് കുവൈത്ത് ജലീബ് പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം നടന്നത്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര് എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനം കെട്ടിവലിച്ച് കൊണ്ടു പോകുന്നതിനിടയില്‍ ടോവിങ് റോപ്പ് പൊട്ടിയതാണ് അപകടകാരണം.