കൊച്ചി: ഐഎസ് കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നാണ് ഫൈസല്‍ അറസ്റ്റിലാകുന്നത്. ഖത്തറില്‍ നിന്നും ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എന്‍ഐഎ കസ്റ്റഡയില്‍ എടുക്കുന്നത്.
കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനെപോലെ ഫൈസലും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.