പ്രഭുദേവ-തമന്ന ജോടികള്‍ വീണ്ടും കേന്ദ്രകഥാപാത്രമായെത്തുന്ന ഹൊറര്‍ കോമഡി ചിത്രം ദേവി 2 ലെ റെഡി റെഡി എന്ന കിടിലന്‍ ഗാനം പുറത്തിറങ്ങി. പ്രഭുദേവയുടെ വരികള്‍ക്ക് സാം സിഎസ് സംഗീതം നല്കിയിരിക്കുന്നു. ഗ്ലാമറസായാണ് തമന്ന ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ആദ്യ ഭാഗം ഒരുക്കിയ എ.എല്‍. വിജയ് തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. നന്ദിത ശ്വേത, കോവൈ സരള, ജഗന്, ആര്.ജെ. ബാലാജി, സതീഷ്, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രഭുദേവയും, കെ ഗണേഷും കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.