ഈ ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നല്കാന് സഹായിക്കുന്ന മികച്ച ഔഷധമാണ് നറുനീണ്ടി നീര്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധികൂടിയാണിത്. ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാനും ഇത് സഹായിക്കും.ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം മൂത്രാശയ സംബന്ധമായ അണുബാധകള്‍ അകറ്റാനും ഇത് സഹായിക്കും. വൃക്കയുടെ ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്. ബാക്ടീരിയകളെയും ഫംഗസിനെയും പ്രതിരോധിക്കും. ഇതിലെ ഫ്ളേവനോയ്ഡുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
ശരീരത്തിന് പെട്ടന്ന് ഊര്‍ജം നല്കുന്നതിനോടൊപ്പം ശരീരത്തിലുണ്ടാകുന്ന വീക്കം,നീര്,സന്ധിവാതം, വാതം എന്നിവ അകറ്റാനും സഹായിക്കും. കൂടാതെ രക്തശുദ്ധി ഉറപ്പാക്കുകയും രക്തസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുകയും ചെയ്യും.