Latest News

ക്രിപ്‌റ്റോ കറന്‍സിയുമായി ഫേസ്ബുക്ക്: ആദ്യ പരീക്ഷണം ഇന്ത്യയില്‍

ന്യൂയോര്‍ക്ക്: ഫേസ്ബുക് ക്രിപ്‌റ്റോ കറന്‍സി നടപ്പിലാക്കാന്‍ പോകുന്നു. ക്രിപ്‌റ്റോ കറന്‍സി ബിറ്റ്സ് കോയിന്‍ മോഡലിലായിരിക്കും പുതിയ കറന്‍സി. കറന്‍സി അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഫേസ്ബുക് തുടങ്ങി കഴിഞ്ഞു എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

ഓണ്‍ലൈനില്‍ വിവിധതരം ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന കറന്‍സിയാണ് ക്രിപ്‌റ്റോ കറന്‍സി. കറന്‍സി നടപ്പിലാക്കുന്നതിന് വേണ്ടി ഫേസ്ബുക്ക് ഓണ്‍ലൈന്‍ വ്യാപാരികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്.ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് പദ്ധതി നടപ്പാക്കുക.അതേസമയം ഫേസ്ബുക്ക് ഈ പദ്ധതി ആദ്യം നടപ്പാക്കുക ഇന്ത്യയിലാണെന്നും സൂചനയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top