Kerala

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ‘ബറേ’ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കാന്‍ ഡിജിപിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നില്‍ വച്ചത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണ്. മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു. യാത്രകളിലും ഇത് ബുദ്ധിമുട്ടാണെന്ന് പൊലീസ് ഡ്രൈവര്‍മാരും പരാതി ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഡിവൈഎസ്പി മുതല്‍ മുകളിലേക്കുള്ളവര്‍ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ സിഐവരെയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ ഡിജിപി തത്വത്തില്‍ അനുമതി നല്‍കിയത്.

സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീലയും താഴെ റാങ്കിലുള്ളവരുടെ തൊപ്പി കറുപ്പുമായിരിക്കും. എന്നാല്‍ പാസിംഗ് ഔട്ട്, വിഐപി സന്ദര്‍ശനം, ഔദ്യോഗിക ചടങ്ങുകള്‍ എന്നീ സമയങ്ങളില്‍ പഴയ തൊപ്പി തന്നെ ഉപയോഗിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top