കോട്ടയം: തന്റെ പിതാവും സഹോദരനുമാണ് കെവിനെ കൊന്നതെന്ന് ഭാര്യ നീനുവിന്റെ മൊഴി. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തി. കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതി. കെവിന് താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞു. എസ്ഐ കെവിന്റെ കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തി. രണ്ടാം പ്രതി നിയാസും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി നീനു കോടതിയില്‍ പറഞ്ഞു.
കെവിന്റേത് ദുരഭിമാനക്കൊല: നീനു
By
May 2, 2019 11:33 am