പോര്‍ട്ടോയുടെ സ്പാനിഷ് ഇതിഹാസ താരം ഐക്കര്‍ കസിയാസിന് ഹാര്‍ട്ട് അറ്റാക്ക്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവിധ പോര്‍ച്ചുഗീസ്, സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ ആരോഗ്യ നിലയില്‍ നിലവില്‍ ആശങ്കപെടേണ്ടതില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പോര്‍ട്ടോയുടെ ഒന്നാം നമ്പർ ഗോളി ആയ കസിയസ്സിനു അവരുടെ പരിശീലനത്തിന് ഇടയിലാണ് ഹാര്‍ട്ട്അറ്റാക്ക് സംഭവിച്ചത്. റയല്‍ മാഡ്രിഡ് ഇതിഹാസ താരമായ കസിയാസ് 2015 ലാണ് പോര്‍ട്ടോയില്‍ ചേര്‍ന്നത്. 37 വയസ്സുകാരനാണ് ലോകകപ്പ് വിജയി കൂടിയായ കസിയസ്.