നടി മീര ജാസ്മിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സഹോദരി ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടന് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്ക്കുന്ന മീരയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
തടി കുറച്ച് അതീവ സുന്ദരിയായാണ് ചിത്രങ്ങളിൽ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ അരുൺ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും ഗംഭീര ലുക്കിൽ മീരയെ കണ്ടിരുന്നു.
പുതിയ ലുക്കിലുള്ള മടങ്ങിവരവ് സിനിമയിലേക്കു കൂടിയുള്ള തിരിച്ചുവരവാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 2016ല്‍ ഡോണ്‍ മാക്സ് സംവിധാനം ചെയ്ത 10 കല്പനകള് ആയിരുന്നു മീര ജാസ്മിന് അവസാനമായി അഭിനയിച്ച ചിത്രം.