രാഘവേന്ദ്ര ലോറന്‍സിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ട്രാന്‍സ് ജെന്‍ഡറായി എത്തുന്നു. ശരത് കുമാര്‍ അവതരിപ്പിച്ച കഥാപാത്രമാണ് അമിതാഭ് ബച്ചനെ തേടിയെത്തിയിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തില്‍ ബിഗ് ബി എത്തുന്നത്.
രാഘവേന്ദ്ര ലോറന്‍സ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്. ലക്ഷ്മി ബോംബ് എന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ കൈറ അദ്വാനിയാണ് നായിക. സംവിധായകനും എഴുത്തുകാരനുമായ ഫര്‍ഹാദ് സാംജിയാണ് കാഞ്ചന റീമേക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.