Breaking News

മലപ്പുറവും വയനാടും ഒഴികെ 18ലും ജയിക്കുമെന്ന് സിപിഎം

ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റിൽ വിജയിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റിൽ വിലയിരുത്തൽ. മലപ്പുറവും വയനാടും ഒഴികെ വിജയ സാധ്യതയെന്ന് സിപിഎം.ബിജെപി യു ഡി എഫിന് വോട്ട് മറിച്ചെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തുന്നു. 

ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top