Breaking News

കൊച്ചിയെ നടുക്കി യുവതിയുടെ ഡ്രൈവിംഗ്;മദ്യലഹരിയിൽ നിരവധി വാഹനങ്ങളില്‍ ഉരസി, രണ്ടു പേരെ ഇടിച്ചുവീഴ്ത്തി

കൊച്ചി: എറണാകുളത്ത് മദ്യലഹരിയില്‍ വാഹനം ഓടിച്ച യുവതി രണ്ട് വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തി.

ഇടപ്പള്ളി സ്വദേശിയായ യുവതിയും സംഘവുമാണ് മദ്യലഹരിയില്‍ കൊച്ചി നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

ഇന്നലെ രാത്രി എട്ടുമണിയോടെ കുഴുപ്പിള്ളി ഭാഗത്തായിരുന്നു സംഭവം.

നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ഉരസുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാറിനെ പിന്തുടര്‍ന്നു. ഇതിനിടെ റോഡരികില്‍ നില്‍ക്കുകയായിരുന്ന എടവനക്കാട് സ്വദേശി യാസിനി (46) മകന്‍ അക്ബര്‍ (12) എന്നിവരെ ഇടിച്ചു വീഴ്ത്തി.

തുടര്‍ന്ന് നിയന്ത്രണംവിട്ട് റോഡരികിലെ കടയുടെ ഷട്ടറിലേക്ക് ഓട്ടോ ഓടിച്ച്‌ കയറി ഡ്രൈവര്‍ക്ക് പരുക്കേറ്റു.

ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് യുവതി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്. യുവതിക്കൊപ്പം ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും കാറിലുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top