ചെന്നൈ: ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ഷോറൂം ചെന്നൈ ടി നഗറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജ്വല്ലറിയുടെ ഉദ്ഘാടനം ബോളിവുഡ് നടി കജോള്‍ നിര്‍വ്വഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ മിസ്സിസ് ജോളി ജോയ് ആലുക്കാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏപ്രില്‍ മാസത്തില്‍ ആറ് ഷോറൂമുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് ചെന്നൈ ടി നഗറിലെ ഷോറൂം തുറന്നത്. 25 ന് മധുര, 26 ന് കോയമ്പത്തൂര്‍, 27 ന് ബംഗളൂരു, 30 ന് ലുധിയാന എന്നിവിടങ്ങളിലും ഷോറൂമുകള്‍ തുറക്കും. ഏപ്രില്‍ 18ന് ഹൈദരാബാദിലെ എ എസ് റോ നഗറിലെ ഷോറൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.