Kerala

മുരളീധരനും സുരേന്ദ്രനും സുരേഷ് ഗോപിയും വോട്ട് രേഖപ്പെടുത്തിയില്ല

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ല. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലായിരുന്നു മുരളീധരന് വോട്ട്. എന്നാല്‍ മണ്ഡലത്തില്‍ നിന്നും പോളിങ് ദിവസം മാറി നില്‍ക്കേണ്ടെ എന്ന തീരുമാനത്തെ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ എത്താത്തത്.

കോഴിക്കോട് മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലായിരുന്നു കെ സുരേന്ദ്രന്റെ വോട്ട്. മണ്ഡലത്തിലെ തിരക്ക് കാരണം വോട്ട് രേഖപെടുത്തുന്നതിനായി അദ്ദേഹവും എത്തിയില്ല.

തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.തൃശൂരില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗത്തിലൂടെ അതിരാവിലെ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത ഉടനെ മടങ്ങാം എന്ന പ്രതീക്ഷയിലായിരുന്നു. ഹെലികോപ്റ്റര്‍ സൗകര്യം ശരിയാകാത്ത സാഹചര്യത്തില്‍ വോട്ട് രേഖരപ്പെടുത്താന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top