Entertainment

പ്രണയം പെയ്തിറങ്ങുന്ന പാർവതിയുടെ ഉയരെ’യിലെ പുത്തൻ ഗാനം കാണാം..

പാര്‍വ്വതിയുടെ പുതിയ ചിത്രമായ ‘ഉയരെ’യിലെ പുത്തന്‍ ഗാനം പുറത്തിറങ്ങി. ‘നീ മുകിലോ’ എന്നു തുടങ്ങുന്ന പ്രണയം തുളുമ്ബുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദാണ് ഗാന രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിജയ് യേശുദാസും സിത്താരയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണ് സംഗീതം. നവാഗതനായ മനു അശോകനാണ് ഉയരെയുടെ സംവിധായകന്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെയാണ് തിരക്കഥ.

ആസിഫ് അലിയും പാര്‍വ്വതിയുമാണ് ഗാനരംഗത്തുള്ളത്. ഇരുവരുടേയും പ്രണയമാണ് മനോഹരമായ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ് ‘ഉയരെ’യിലൂടെ. 

ഏപ്രില്‍ 26ന് ചിത്രം തിയേറ്ററുകളില്‍ എത്തും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top