Breaking News

മൂന്ന് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

കൊച്ചി : മൂന്ന് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു.കുട്ടിയെ ഉപദ്രവിച്ചത് താനാണെന്ന് അമ്മ പോലീസിന് മൊഴിനല്‍കി. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പരിക്ക് മര്‍ദ്ദനത്തെത്തുടര്‍ന്ന് ഉണ്ടായതാണെന്ന് പോലീസ് വ്യക്തമാക്കി.

അനുസരണക്കേട് കാണിച്ച കുട്ടിയെ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അമ്മ പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് സൂചന. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് അമ്മ പോലീസിനോട് വിശദമാക്കി.

അതേസമയം മൂന്ന് വയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top