Breaking News

കെ സുധാകരനെതിരെ കേസെടുത്തു/ video

കെ സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം പരസ്യമായി വീഡിയോ പ്രചരിപ്പിച്ചുവെന്ന്
വനിതാ കമ്മീഷൻ.

അതിനിടെ കെ സുധാകരന്റെ വിവാദ പ്രചാരണ വീഡിയോ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പെരുമാറ്റ ചട്ട ലംഘനം വീഡിയോയിൽ ഉണ്ടോയെന്ന് പരിശോധിക്കാനാണ് നിർദ്ദേശം. പെരുമാറ്റ ചട്ടലംഘനമുണ്ടെങ്കിൽ നടപടി എടുക്കാനും കളക്ടർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.

കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ സ്ത്രീ വിരുദ്ധമെന്നാണ് ആക്ഷേപം ഉയർന്നത്. പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യ ചിത്രമാണ് വിവാദമായത്. ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്. സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാർ തന്നെ പോകണമെന്നുമാണ് വീഡിയോയുടെ ഉള്ളടക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top