Breaking News

നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചു: രാഹുല്‍ഗാന്ധി

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സാമ്പത്തിക തകര്‍ച്ച, അഴിമതി, കാര്‍ഷിക മേഖലയിലെ വിലയിടിവ് എന്നിവ തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ സാമ്പത്തിക ഘടനയെ തകിടം മറിച്ച ബിജെപിയാണ് ദേശവിരുദ്ധര്‍. അംബാനിക്ക് 30000 കോടി നല്‍കിയതും തൊഴില്‍ രഹിതര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിരിക്കുന്നതുമാണ് ദേശവിരുദ്ധതയെന്ന് രാഹുല്‍ തുറന്നടിച്ചു. നരേന്ദ്രമോദിക്ക് ഇതൊന്നും മനസിലാവില്ലെന്നും രാഹുല്‍ പരിഹസിച്ചു. മോദിയുടെ ‘അനില്‍ ഭായ്’ ആയതാണ് അംബാനിക്ക് റഫാല്‍ കരാറിനുള്ള യോഗ്യതയെന്നും രാഹുല്‍ ആരോപിച്ചു.

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാത്തതും അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി രൂപ നല്‍കിയതുമാണ് യഥാര്‍ഥ ദേശവിരുദ്ധതയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാലില്‍ കോടതി അലക്ഷ്യ കേസില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചതിനെ കുറിച്ച് വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ മറുപടി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top