Latest News

നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം; ഗോപുരം കത്തിനശിച്ചു

പാരിസ്: ഫ്രാന്‍സിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോത്രദാം കത്തീഡ്രലില്‍ വന്‍ തീപിടിത്തം. ദേവാലയത്തിന്റെ ഗോപുരം കത്തിനശിച്ചു. പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍ നിന്നു ഉയര്‍ന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു. പുരാതന ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ രക്ഷിക്കാന്‍ സാധിച്ചതായാണ് റിപ്പോര്‍ട്ട്. 400ല്‍ പരം അഗ്‌നിശമനസേനാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തെ തുടര്‍ന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചു.

അതേസമയം, ദേവാലയം പുനര്‍നിര്‍മിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വ്യക്തമാക്കി. ദേവാലയം പൂര്‍ണമായി കത്തിനശിക്കാതിരുന്നതില്‍ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം ആരാധനാലയത്തിന് 785 കോടി രൂപ വ്യവസായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്റെ ഉടമയായ ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടാണ് സംഭാവന പ്രഖ്യാപിച്ചിരിക്കുന്ന്ത്. നോത്രദാമിലെ പള്ളി കത്തിപ്പോയ പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാനാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പിനോള്‍ട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യണ്‍ യൂറോ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുന്ന 850 വര്‍ഷം പഴക്കമുള്ള പള്ളി മരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂര്‍ത്തിയായത്. 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top