Breaking News

രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

തിരുവനന്തപുരം: രണ്ടു ദിവസത്തെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാത്രി 10.40 ന് തിരുവനന്തപുരത്തെത്തിയ രാഹുല്‍ തിരുവനന്തപുരം, മാവേലിക്കര, പത്തനാപുരം, ആലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളില്‍ ഇന്ന് സംസാരിക്കും.

ഇന്ന് രാവിലെ ഹെലിക്കോപ്റ്ററില്‍ കൊല്ലത്തെത്തുന്ന അദ്ദേഹം പത്തേകാലിനു പത്തനാപുരത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കും. രാഹുല്‍ ഗാന്ധിയുടെ വരവിനു മുന്നോടിയായി കര്‍ശന സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

യോഗ സ്ഥലത്തേക്ക് രാവിലെ 9 മുതല്‍ പ്രവേശനം ആരംഭിക്കും. ബാരിക്കേഡുകള്‍ തിരിച്ച്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  വൈകുന്നേരം ആലപ്പുഴയിലും തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ പരിപാടികളിലും രാഹുല്‍ പ്രസംഗിക്കും.

കണ്ണൂരില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 17ന് വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിക്കും. 

ഈ വരവില്‍ പ്രചാരണം മാത്രമല്ല അന്തരിച്ച കോണ്‍ഗ്രസ്‌ എം നേതാവ് കെ.എം.മാണിയുടെ വീട്ടിലും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top