Kerala

പ്രളയ ബാധിതര്‍ക്ക് കൈതാങ്ങായി ജോയ് ആലുക്കാസ് ഗ്രൂപ്പ്; തൃശ്ശൂര്‍ ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ കല്ലിടല്‍ കര്‍മ്മം നടന്നു

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്ന ജോയ് ഹോംസ് പദ്ധതിയിലൂടെ തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു. കുരിശിങ്കല്‍ ജോസിനാണ് വീട് ലഭിക്കുക. തറക്കലിടല്‍ കര്‍മ്മം അമല മെഡിക്കല്‍ കോളജ് സ്പിരിച്വല്‍ അനിമേറ്റര്‍ ഫാ. സോളമന്‍ കടമ്പാട്ടുപറമ്പില്‍ നിര്‍വ്വഹിച്ചു. വീട് നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയും കൈമാറി.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 250 ഓളം കുടുംബങ്ങള്‍ക്ക് 15 കോടി മുതല്‍മുടക്കില്‍ വീട് വച്ച് നല്‍കുന്ന ബൃഹത് പദ്ധതിയാണ് ജോയ് ഹോംസ് പദ്ധതി.

ഫാദര്‍ ഡേവിസ് കുര്യന്‍, മാള ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശോഭ സുഭാഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top