Breaking News

ഞായറാഴ്ച വരെ സൂര്യാഘാത സാധ്യത; അതീവ ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു. ഞായാറാഴ്ച വരെ കൊടുംചൂടിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ സമയങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതലാണെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും.

രണ്ട് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് വേനല്‍ മഴയില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top