Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കും. അവസാന റൗണ്ടിലാണ് കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുകയെന്നും തരൂര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ പ്രശ്നങ്ങള്‍ കണ്ടിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

കൂടുതല്‍ ശക്തമായ പ്രചാരണം വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും തരൂര്‍ വ്യക്തമാക്കി. ചില ഭാഗങ്ങളില്‍ ശക്തമായ പ്രചാരണം വേണം എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇത്തവണ കൂടുതല്‍ ശക്തമായ ത്രികോണ മത്സരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ പ്രചാരണത്തിലെ പോരായ്മകളില്‍ ഹൈക്കമാന്‍ഡിനോടും കെപിസിസിയോടും തരൂര്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top