അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി, സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റെയ്ഹാന് മിറായ എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്.
അതേസമയം കോണ്‍ഗ്രസ് നേതാവും യു.പി.എ അധ്യക്ഷയുമായ സോണിയ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ വ്യാഴാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 2004 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോണിയ ഇത്തവണ നേരിടുന്നത് കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ദിനേശ് പ്രതാപ് സിങ്ങിനെയാണ്.