ചാലക്കുടി:തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ സഞ്ചരിച്ചിരുന്ന വാഹനം ചാലക്കുടിയില്‍ അപകടത്തില്‍ പെട്ടു. വാഹനത്തിലുണ്ടായിരുന്ന കളക്ടര്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും സംഭവത്തില്‍ പരിക്കില്ല. ചാലക്കുടിയില്‍ തിരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങിവരുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിന് സമീപം എതിര് ദിശയില്‍ വന്ന മറ്റൊരു കാര്‍ കളക്ടറുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പിന്നീട് കളക്ടര്‍ മറ്റൊരു വാഹനത്തില്‍ തന്റെ യാത്ര തുടര്‍ന്നു.