Kerala

രാഘവന്റെ പണമിടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി സിപിഎം

തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തില്‍പ്പെട്ട കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവനെതിരെ അന്വേഷണമാവശ്യപ്പെട്ട് സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എംകെ രാഘവന്റെ പണമിടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനുമായ പിഎ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയത്.

അഴിമതി ആരോപണത്തെക്കുറിച്ചും രാഘവനെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തെ പറ്റി അന്വേഷിക്കണമെന്നും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം എം. കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ജില്ലാ കളക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ആരോപണം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന ശുപാര്‍ശ ചെയ്തിരിക്കുന്നത്. കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പു കമ്മീഷന് ഇന്ന് സമര്‍പ്പിക്കും.എം. കെ. രാഘവന് അഞ്ചു കോടി രൂപ ഒരു ബിസിനസ് സ്ഥാപനം വാഗ്ദാനം ചെയതെന്ന ഒളിക്യാമറ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top