Breaking News

നടിയെ ആക്രമിച്ച കേസ്: രഹസ്യ വിചാരണയ്ക്ക് അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രഹസ്യ വിചാരണയ്ക്ക് എറണാകുളം സിബിഐ കോടതിയുടെ അനുമതി. കേസിന്റെ സ്വഭാവം പരിഗണിച്ചാണ് തീരുമാനം. പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വാദം കേള്‍ക്കുക. കേസിന്റെ രേഖകള്‍ കൈമാറുന്നതില്‍ തടസമില്ലെന്നും അത് സ്വകാര്യതയെ ബാധിക്കുന്ന തെളിവുകളാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം നിലനില്‍ക്കുമോയെന്നു കോടതി തീരുമാനിക്കുന്നത് പ്രാരംഭ വാദത്തിന്റെ അടിസ്ഥാനത്തിലാകും. കുറ്റം നിലനില്‍ക്കുമെങ്കില്‍ മാത്രമേ വിചാരണ നടപടികളിലേയ്ക്ക് കടക്കൂ. ദിലീപ് അടക്കമുള്ള പ്രതികളും പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പ്രാരംഭവാദത്തിന് കോടതിയിലെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top