Kerala

കേരളത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വേനല്‍ മഴ എത്തും

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വേനല്‍ മഴ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കൊല്ലത്തും വയനാടും പത്തനംതിട്ടയിലും മാത്രമാണ് ഇതുവരെ വേനല്‍ മഴ ലഭിച്ചത്. ഈ മാസം പകുതിയോടെ ബാക്കിയുള്ള ഇടങ്ങളിലും വേനല്‍മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ ജില്ലകളിലായിരിക്കും ഇത്തവണയും വേനല്‍ മഴ കൂടുതല്‍ ലഭിക്കുക. അതേസമയം മാര്‍ച്ച് മാസത്തിലെ വേനല്‍മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top