Latest News

സംവിധായകന്‍ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ മഹേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം. 79 വയസായിരുന്നു. സംസ്‌കാരം വൈകുന്നേരം അഞ്ചുമണിക്ക് നടക്കും.

തിരക്കഥാകൃത്തായി സിനിമാ ജീവിതം ആരംഭിച്ച ജെ മഹേന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 1978ല്‍ പുറത്തിറങ്ങിയ മുളളും മലരും ആണ്. തുടര്‍ന്ന് ഉതിരിപ്പൂക്കള്‍, നെഞ്ചത്തെ കിളളാതെ,പൂട്ടാത പൂട്ടുകള്‍, ജോണി, നന്ദു, മെട്ടി, അഴകിയ കണ്ണേ തുടങ്ങിയ സിനിമകളുൂം സംവിധാനം ചെയ്തു. ഉതിരിപ്പൂക്കള്‍’ എന്ന ചിത്രമാണ് മഹേന്ദ്രന് ഏറ്റവും പ്രശസ്തി നേടിക്കൊടുത്തത്.

ഒരിടവേളയ്ക്കു ശേഷം വിജയുടെ തെരിയിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തിയ ജെ മഹേന്ദ്രന്‍ രജനീകാന്തിന്റെ പേട്ട,നിമിര്‍,സീതാകത്തി,തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top