ന്യൂഡല്‍ഹി: വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
ഹിന്ദുത്വതീവ്രവാദം എന്ന വാദം കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നുണ്ട്. ഇത് രാജ്യത്തിന് നാണക്കേടാണ്. ഹിന്ദുക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു സംഭവംപോലും നിങ്ങള്‍ക്ക് കാണിച്ച് തരാനാവില്ലെന്നും മോദി പറഞ്ഞു.