Breaking News

ബാലാക്കോട്ട് ഇന്ത്യ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് മോദി

ന്യൂഡല്‍ഹി: ബാലാക്കോട്ട് ഇന്ത്യ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ ഇനിയും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. ഭീകരരുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ പ്രതിക്ഷണം ബാലക്കോട്ട് നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുകയാണെന്നും മോദി പറഞ്ഞു

വ്യോമാക്രമണം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാകിസ്താന്‍ ഇപ്പോഴും തെരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടുത്തെ ആളുകള്‍ ഇപ്പോഴും തെളിവുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മോദി പരിഹസിച്ചു. ഇന്ത്യ ശത്രുവിന്റെ വീട്ടില്‍ കയറി ആക്രമിച്ചാലും ആളുകള്‍ തെളിവ്    ആവശ്യപ്പെട്ടുകൊണ്ടിരിക്കുമെന്നും മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top