Breaking News

രാഹുലിന്​ എസാറ്റും നാടകസെറ്റും തമ്മിലുള്ള വ്യത്യാസം അറിയില്ല – മോദി

ന്യൂഡൽഹി: എസാറ്റും നാടകത്തിലെ സെറ്റും ഒന്നാണെന്ന്​​​ രാഹുൽഗാന്ധി തെറ്റിദ്ധരിച്ചുവെന്ന്​​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ​ ബൗദ്ധിക നിലവാരം കുറഞ്ഞയാൾ നാടകത്തെ കുറിച്ച്​ പറയു​േമ്പാൾ വിഷമവും തമാശയും തോന്നും. നാടകത്തിൽ മാറിമാറി വരുന്ന സെറ്റുകൾ കാണാം. എന്നാൽ നാടകത്തിലെ സെറ്റും എസാറ്റും തമ്മിലുള്ള വ്യത്യാസം അറിയാത്തവരെ കുറിച്ച്​ എന്ത്​ പറയാൻ? – മോദി പരിഹസിച്ചു. ലോക്​സഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉത്തർ പ്രദേശിലെ മീററ്റിൽ തുടക്കം കുറിച്ച്​ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 


ഇന്ത്യ ബഹിരാകാശത്ത്​ നേട്ടം വരിക്കുന്നത്​ എല്ലാവരും കണ്ടു. ആഗോള തലത്തിൽ നാം ശക്​തരും സുരക്ഷിതരുമായിരിക്കുകയാണ്​. എന്നാൽ പ്രതിപക്ഷം എത്ര പരിഹാസ്യമായാണ്​ പെരുമാറിയതെന്ന്​ കണ്ടില്ലേ. അവർക്ക്​ അവരുടെ ബൗദ്ധിക നിലവാരത്തിൽ നിന്ന്​ മാത്രമേ ചോദ്യങ്ങൾ ചോദിക്കാനാവൂ -മോദി വിമർശിച്ചു. 

കഴിഞ്ഞ ദിവസം എസാറ്റ്​ വിക്ഷേപണത്തെ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ട്വീറ്റാണ്​ മോദിയുടെ പരിഹാസത്തിന്​ വഴിവെച്ചത്​. എസാറ്റിൻെറ വിജയത്തിൽ ഡി.ആർ.ഡി.ഒയിലെ ശാസ്​ത്രജ്​ഞർക്ക്​ അഭിനന്ദനം അറിയിച്ച രാഹുൽ മോദിക്ക്​ നാടക ദിനാശംസകൾ നേർന്നിരുന്നു.  

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top