Breaking News

കൊടുംചൂട്; ഇന്നും നാളെയും ചൂട് 3 ഡിഗ്രി വരെ ഉയരും; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കനത്ത ചൂടു തുടരുന്നു. വയനാട്, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും ഇന്നും നാളെയും ചൂട് 3 ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ 2 കുട്ടികള്‍ ഉള്‍പ്പെടെ 42 പേര്‍ക്കു കൂടി സൂര്യാതപമേറ്റു.

അതേസമയം സൂര്യാഘാതവും പൊള്ളലുമേറ്റവര്‍ക്ക് സമാശ്വാസം എത്തിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. മന്ത്രിമാരും ഉദ്യോഗസ്ഥരും വൈകീട്ട് 3 മണിക്ക് ചേരുന്ന യോഗത്തില്‍ പങ്കെടുക്കും.  തുടര്‍ച്ചയായി അനുഭവപ്പെടുന്ന കൊടുംചൂടും സൂര്യാഘാതവും കണക്കിലെടുത്ത് സംസ്ഥാനത്താകെ അതിജാഗ്രത പ്രഖ്യാപിക്കും. വകുപ്പുകള്‍ മുന്‍ഗണന നല്‍കേണ്ട നടപടികളെക്കുറിച്ചും തീരുമാനിക്കും. വരള്‍ച്ച പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനദുരന്തമെന്ന നിലയ്ക്ക് ആശ്വാസനടപടികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് കഴിയും.

സൂര്യാഘാതവും വെയിലേറ്റുള്ള പൊള്ളലും സംസ്ഥാനദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാഘാതമേറ്റ് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപവരെ സഹായം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഒരാഴ്ചയോളം ചികിത്സിക്കേണ്ടിവന്നാല്‍ 12,700 രൂപയും അതില്‍ക്കുറഞ്ഞ ദിവസങ്ങള്‍ ചികിത്സിക്കേണ്ടിവന്നാല്‍ 4300 രൂപയും ലഭിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ ഡോക്ടറുടെ സാക്ഷ്യപത്രമോ അനുസരിച്ചാണ് സഹായധനം അനുവദിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top