Breaking News

ഹൈബി ഈഡനെതിരായ ബലാല്‍സംഗക്കേസില്‍ ഉടന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍

കൊച്ചി: ഹൈബി ഈഡനെതിരായ ബലാല്‍സംഗക്കേസില്‍ ഉടന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബലാല്‍സംഗത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. ഹൈബി ഈഡന്‍ സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്ന് യുവതി ഹര്‍ജിയില്‍ പറഞ്ഞു.

സോളാര്‍ ബിസിനസ് തുടങ്ങാന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ഹൈബി ഈഡന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഹൈബിക്കെതിരെ ബലാത്സംഗം കുറ്റം ചുമത്തിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് ബലാല്‍സംഗം ചെയ്തതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. 2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top