Film News

രഹസ്യം പരസ്യമായി; ലൂസിഫറില്‍ പൃഥ്വിരാജും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ അവസാന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുവെന്നതാണ് ക്യാരക്ടര്‍ പോസ്റ്ററില്‍ നിന്ന് മനസ്സിലാകുന്നത്. സയെദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ രഹസ്യം താരം പുറത്ത് വിട്ടത്.

മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്രോയി, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ മാസം 28 നാണ് ലൂസിഫര്‍ തിയേറ്ററിലെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top