Kerala

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ അഞ്ചുജില്ലകളില്‍ താപനില വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

കൂടിയ താപനില രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ വര്‍ധിക്കും. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസം തുടര്‍ച്ചയായി മുണ്ടൂരില്‍ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ച് ഡിഗ്രി സെഷഷ്യസ് വരെ താപനില വര്‍ദ്ധിക്കും. നിലവില്‍ അനുഭവപ്പെടുന്ന ചൂട് മെയ് മാസം വരെ തുടരും. മാര്‍ച്ച്‌ മാസം അവസാനിക്കുന്നതോടെ വേനല്‍ മഴ ലഭിച്ചാല്‍ മാത്രമേ ചൂട് കുറയൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക്കൂട്ടല്‍.

ചൂട് കൂടിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം കയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ 3 വരെ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക്രിതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും ദുരന്ത നിവരാണ വകുപ്പ് മുന്നറിയിപ്പ് നല്‍കി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top