Breaking News

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടും; ബെന്നി ബെഹനാന്‍

കോട്ടയം: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കോട്ടയത്ത് പാളിച്ച ഉണ്ടാകാന്‍ അനുവദിക്കില്ല. കേരള കോണ്‍ഗ്രസിലെ നീക്കങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും ബെന്നി ബെഹനാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോട്ടയം സീറ്റില്‍ ഒരു പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്നും കെ എം മാണിയുമായും പി ജെ ജോസഫുമായും ഫോണില്‍ സംസാരിച്ചുവെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ നിന്നും നാളെ തിരികെയെത്തിയശേഷം പ്രശ്‌നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്നും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഏറെ പ്രാധാന്യം ഉള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. പ്രശ്‌നം അടിയന്തിരമായി തീര്‍ക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top